Thursday, October 28, 2010

വലിയപറമ്പിലും തൃക്കരിപ്പൂരിലും യു ഡി എഫ്, പടന്നയില്‍ എല്‍ ഡി എഫ്

തൃക്കരിപ്പൂര്‍: ഉദിനൂര്‍ കടപ്പുറത്തെ സീറ്റ് എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തത് വലിയപറമ്പ പഞ്ചായത്ത് ഭരണം യു ഡി എഫിന് കിട്ടുന്നതില്‍ നിര്‍ണായകമായി. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റില്‍ കഴിഞ്ഞ തവണ അവര്‍ക്ക് 200 ലേറെ വോട്ടു ഭൂരിപക്ഷമുണ്ട്. ഇക്കുറി 47 വോട്ടു ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിലെ ടി കെ നാരായണന് സാധിച്ചു. പതിമൂന്നില്‍ ഏഴു സീറ്റ് നേടിയ യു ഡി എഫ് അധികാരത്തില്‍ എത്തുകയാണിവിടെ.
തൃക്കരിപ്പൂരില്‍ ബീരിച്ചേരിയില്‍ നിന്ന്  ഏറ്റവും കൂടുതല്‍(892) ഭൂരിപക്ഷവുമായി വരുന്ന എ ജി സി ബഷീറിന്റെ നേതൃത്വത്തിലാണ് ഭരണ സമിതി രൂപപ്പെടുക. മത്സരിച്ച പത്തില്‍ പത്ത് സീറ്റും ലീഗിന് കിട്ടിയെങ്കിലും കൊണ്ഗ്രസിന്റെ സീറ്റുകള്‍ ആറില്‍ നിന്ന് നാലായി കുറഞ്ഞു. അതേസമയം പുതുതായി രൂപവല്‍ക്കരിച്ച ഒരു വാര്‍ഡും യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത രണ്ടു സീറ്റും ഉള്‍പ്പടെ അഞ്ച് സീറ്റുകളോടെ സി പി എം നില മെച്ചപ്പെടുത്തി. ഒളവറയില്‍ 95 ,കൈക്കോട്ടുകടവില്‍ 60, പൂവളപ്പില്‍ 77, വയലോടിയില്‍ 54 എന്നിങ്ങനെ നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് എല്‍ ഡിഎഫ് നാല് വാര്‍ഡുകളില്‍ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അടിയോഴുക്കിന്റെ സൂചനകളാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെബെലുകളെ ഒതുക്കാനായത്തില്‍ ലീഗ് ആശ്വാസം കൊള്ളുന്നു.തെക്കേ വളപ്പില്‍ റെബല്‍ ആയി വന്നു ഔദ്യോഗിക സ്ഥാനാര്‍ഥിയായ കെ കണ്ണന്‍ 330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.  
പടന്നയില്‍ ഭരണം തിരികെ ഇടതു പക്ഷത്തിലെക്ക് എത്തി. പതിനാലില്‍ ഏറ്റു സീറ്റ് സി പി എം നേടി.ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് ലീഗിലെ വി കെ പി മമ്മൂട്ടി ഹാജിയാണ്-699.യൂത്ത് ലീഗ് നേതാവ് പി വി അസ്‌ലം 532 വോട്ടു ഭൂരിപക്ഷം നേടി. എല്‍ ഡി എഫിലെ എം സുമതിയും കെ രാഘവനും 500 ന് മേല്‍ ഭൂരിപക്ഷo

വലിയപറമ്പില്‍ ആക്രമണത്തില്‍ വീട്ടമ്മയുള്‍പ്പടെ 3 പേര്‍ക്ക്‌ പരിക്കേറ്റു

വലിയപറമ്പ: തിങ്കളാഴ്‌ച്ചയുണ്ടായ ആക്രമണത്തില്‍ ബീച്ചാരക്കടവ്‌ നൂറുല്‍ഹുദാ മദ്രസയ്ക്ക്‌ സമീപം താമസിക്കുന്ന പി. മറിയുമ്മയെ തൃക്കരിപ്പൂരിലെ ലൈഫ്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുള്ളവര്‍ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയ സമയത്തായിരുന്നു ആക്രമണം. ഹൃദ്രോഗിയായ മറിയുമ്മ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഓപ്പറേഷന്‍ കഴിഞ്ഞത്‌. തിരഞ്ഞെടുപ്പ്‌ ദിവസം സി.പി.എം അക്രമത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കിടന്നിരുന്ന അനുജത്തിയുടെ മകനെ അന്വേഷിച്ചായിരുന്നു സംഘം എത്തിയത്‌.
ചെറുവത്തൂരില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ മറ്റ്‌ രണ്ടുപേരെ കൂടി ലൈഫ്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയപറമ്പ്‌ നിവാസികളായ യു ഷരീഫ്‌, എം.സി കബീര്‍ എന്നിവരെയാണ്‌ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചെറുവത്തൂരിലുള്ള ഇവരുടെ സ്ഥാപനത്തില്‍ വെച്ച്‌ ചുമട്ട്‌ തോഴിലാളികള്‍ ആക്രമിക്കുകയായിരുന്നു.

Wednesday, October 20, 2010

ഇലെക്ഷന്‍ പ്രവചനങ്ങള്‍ മാറി മറിയും

മാവിലാടം :23 നു നടക്കുന്ന ത്രിതല പച്ചയത് തിരഞെടുപ്പില്‍ വലിയ പറമ്പ് പഞ്ചായത്തില്‍ പ്രവചനങ്ങള്‍ മാറിമറിയാന്‍ സാധ്യത .മുസ്ലിം ലീഗിന്‍റെ ചില സ്ഥനാര്തികളെ ഘടക കക്ഷിയായ കോണ്‍ഗ്രെസ്സിലെ ചിലര്‍ക്  തീരെ പിടിചിലെന്നാണ് അറിവായിടുള്ളത് .ഒന്നാം വാര്‍ഡിലും പതിമൂനാം വാര്‍ഡിലും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ യു.ഡി.എഫി ന്‍റെ വോട്ടുകലിലാണ് വിള്ളലുകള്‍ വീഴ്ത്തുക 

Saturday, October 16, 2010

11 )0 വാര്‍ഡില്‍ കടുത്ത മത്സരം



വരാനിരിക്കുന്ന വാര്‍ഡ് തല തിരഞെടുപ്പില്‍ വലിയ പറമ്പിലെ ജനം ഉറ്റു നോകുന്നത് പതിനൊന്നാം വാര്‍ഡിലെ മത്സര ഫലമാണ്‌ .എവിടെ എല്‍.ഡി.എഫ്. ലെ സി.പി.എം സ്ഥാനാര്‍ഥി ശ്രീ ടി.വി രവിയും യു .ഡി.എഫ് ലെ .എ.ജി മജീദും തമ്മിലാണ് പോരാട്ടം . വാര്‍ഡ് സ്ഥിതി ചെയ്യുന്ന വെളുത്ത പൊയ്യായില്‍ ഇരുവര്‍ക്കും വോട്ടില്ല 
എന്നാല്‍ സ്ഥാനാര്‍ഥികള്‍ ജനകീയരാണ്.മുസ്ലിങ്ങളിലെ വോട്ടു ഭിന്നികരുത് എന്ന് ലക്‌ഷ്യം വെച്ചാണ് .എ.പി വിഭാഗകാരനായ  മജീദിന് യു .ഡി.എഫ് സ്ഥാനാര്‍ഥിത്വം നല്‍കിയത് .എന്നാല്‍ കഴിഞ്ഞ 5  വര്‍ഷത്തെ ഭരണം  യു .ഡി.ഏഫിനു നഷ്ടപെടുത്തിയദില്‍ പ്രദാന പങ്കു വഹിച്ച വ്യക്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍  ചിലര്‍കെങ്കിലും കടുത്ത അമര്‍ഷ മുന്ടെന്നാണ് അറിവായിടുള്ളത് 

മരണം: ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഉത്തരവ്

മാവിലാകടപ്പുറം പന്ത്രണ്ടിലെ ടി. ബദറുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. ബദറുദ്ദീന്റെ ഭാര്യ എം.ടി.പി. റസിയ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നാട്ടുകാര്‍ നിരവധി തവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മരണത്തില്‍ നിഷ്പക്ഷമായ പൊലീസ് അന്വേഷണം നടന്നില്ലെന്ന് കാണിച്ച് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.
2008 ജൂലൈ 22നാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ബദറുദ്ദീനെ ബൈക്കിടിച്ചിട്ടത്. ഇതേതുടര്‍ന്ന് സാരമായി പരിക്കേറ്റ ഇയാള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരിച്ചത്. 16 ദിവസം ചികില്‍സയില്‍ കഴിഞ്ഞശേഷമായിരുന്നു മരണം. റോഡിന് കിഴക്കുഭാഗത്തുകൂടി സഞ്ചരിച്ച ബൈക്ക് പടിഞ്ഞാറു ഭാഗത്ത് നില്‍ക്കുകയായിരുന്ന ബദറുദ്ദീനെ ഇടിച്ചുവീഴ്ത്തുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. പരിക്കേറ്റ് വീണ ബദറുദ്ദീനെ ആശുപത്രിയിലെത്തിക്കാതെ കൂടെയുണ്ടായവര്‍ മുങ്ങിയതായും സംസാരമുണ്ട്.
വിസ ഇടപാടില്‍ ബദറുദ്ദീന് പണം നല്‍കാനുള്ളവരും മറ്റും ചേര്‍ന്ന് അപകടം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സഹോദരന്‍ മജീദ് ആരോപിച്ചു. നേരത്തേ, ദുബൈയില്‍ ജോലി ചെയ്ത ബദറുദ്ദീന്‍ 25ന് മടങ്ങാനിരിക്കെയായിരുന്നു അപകടം.

Thursday, October 14, 2010

വലിയ പറമ്പ ഇലക്ഷന്‍ പ്രചരണം തുടങ്ങി

മാവിലാടം:വലിയപറമ്പ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കരയിലും കായലിലും. 24 കിലോമീറ്റര്‍ കടലോരമുള്ള വന്‍ ദ്വീപും മൂന്ന് ചെറുദ്വീപുകളും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തില്‍ പ്രചാരണം നല്ലൊരുപങ്കും കായലില്‍ ത്തന്നെയാണ്. തെക്ക് തയ്യില്‍ കടപ്പുറം മുതല്‍ വടക്ക് വലിയപറമ്പ് കടപ്പുറം പഞ്ചായത്ത് ഓഫിസ് വരെ റോഡ് ഗതാഗതമില്ലാത്തതിനാല്‍ കായലിലൂടെയുള്ള പ്രചാരണത്തിനാണി പ്രസക്തി.
13 വാര്‍ഡുകളുള്ള ഇവിടെ 11 വാര്‍ഡിലും യു.ഡി.എഫും എല്‍.ഡി.എഫും നേരിട്ടുള്ള മല്‍സരമാണ്. രണ്ടു വാര്‍ഡുകളില്‍ മാത്രമാണ് ബി.ജെ.പി മല്‍സരരംഗത്തുള്ളത്.
കഴിഞ്ഞ തവണ 12 വാര്‍ഡുകളില്‍ ആറെണ്ണം വീതം യു.ഡി.എഫിനും എല്‍.ഡി.എഫിനും ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍.ഡി.എഫ്് നേടി. സി.പി.എമ്മിന് ഏറെ മുന്‍തൂക്കമുള്ള ഏഴാംവാര്‍ഡില്‍ സി.പി.എം കുടുംബത്തിലെ പി പി ശാരദയെ രംഗത്തിറക്കി പിടിച്ചെടുക്കാനാണ് ലീഗിന്റെ ശ്രമം.
നറുക്കിന്റെ മിടുക്കില്‍ അഞ്ചുവര്‍ഷം പഞ്ചായത്ത്് ഭരിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്, ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഞ്ചായത്ത് ഭരണത്തിന്റെ കോട്ടങ്ങള്‍ എടുത്തുകാട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

അനൂപിനും വിനീതിനും കണ്ണീരോടെ വിട

ഞായറാഴ്ച വൈകിട്ട്  വലിയപറമ്പ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടു കിട്ടി. കയ്യൂര്‍ ഐ ടി ഐ വിദ്യാര്‍ഥി സി അനൂപ്‌(18), ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി കെ വിനീത് (18) എന്നിവരുടെ ജഡങ്ങളാണ്  മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ  കണ്ടെത്തിയത്. 
മടക്കര, പടന്നകടപ്പുറം, പന്ത്രണ്ടില്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ  മൂന്ന് ബോട്ടുകളിലും മത്സ്യബന്ധന തോണികളിലുമാണ് തെരച്ചില്‍ നടത്തിയത്. അപകട സ്ഥലത്തിനു തെക്ക് ഭാഗത്ത് കരയോടാടുപ്പിച്ചു വലയിട്ടപ്പോഴാണ് ദേഹങ്ങള്‍ കിട്ടിയത്‌. കണ്ണൂരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പിന്റെ ഫ്ലയിംഗ് സ്ക്വാഡും തെരച്ചിലില്‍ പങ്കുചേര്‍ന്നു. പുലരുവോളം ജനരേറ്റര്‍ വെളിച്ചത്തില്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. കടപ്പുറത്ത്  രാത്രി തന്നെ ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കൂരിരുട്ടില്‍ കാത്തിരിക്കാനല്ലാതെ അവര്‍ക്ക് കഴിയുമായിരുന്നില്ല. പോലീസും ഫയര്‍ ഫോഴ്സും എത്തിയെങ്കിലും അവരും നിസ്സഹായരായിരുന്നു.ആദ്യം അനൂപിന്റെയും പിന്നീട് വിനീതിന്റെയും ദേഹം കിട്ടി.
കെ വി ഭാസ്കരന്റെയും ചാപ്പന്റെ ജാനകിയുടെയും മൂത്ത  മകനാണ്  അനൂപ്‌. അനുജന്‍ സജീവ്‌. എ വി ബാലകൃഷണന്റെയും കുതിരുമ്മല്‍ ജയന്തിയുടെയും മകനാണ് വിനീത്.  സഹോദരി വിനീത.  

ഇടയിലക്കാട് പാലം വൈകുന്നു; വലിയപറമ്പുകാര്‍ക്ക് ദുരിതയാത്ര

തൃക്കരിപ്പൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കവ്വായിക്കായല്‍ നിറഞ്ഞുകവിയുമ്പോള്‍ വലിയപറമ്പുകാര്‍ക്ക് കടത്തുതോണിയില്‍ ദുരിതയാത്ര. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറുകര താണ്ടാന്‍ അവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല. വലിയപറമ്പ് പഞ്ചായത്തിലെ പ്രധാന ദ്വീപായ വലിയപറമ്പില്‍നിന്ന് ആയിറ്റിയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ കടത്തുതോണിയെയാണ് ആശ്രയിക്കുന്നത്.
സ്‌കൂള്‍ കുട്ടികളും ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ആയിറ്റി കടവു വഴി  തൃക്കരിപ്പൂരിലേക്കും തിരികെയും യാത്രചെയ്യുന്നത്. മഴ വന്നതോടെ കുടചൂടിയുള്ള തോണിയാത്ര അപകടകരമാണ്. ചെറുതായൊന്ന് കാറ്റുവീശിയാല്‍ തുറന്നുപിടിച്ച കുടകള്‍ കടത്തുതോണിയെ അപകടത്തില്‍പെടുത്തിയേക്കാം. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികൂല കാലാവസ്ഥയിലും യാത്ര തുടരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
മഴക്കാലത്തെങ്കിലും ബോട്ട്‌സര്‍വീസ് ഷട്ടില്‍ രീതിയില്‍ ക്രമീകരിക്കാനുള്ള ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ബോട്ട്‌സര്‍വീസ് ഒരിക്കല്‍പോലും കടത്തുതോണിക്ക് പകരമായിട്ടില്ല എന്നതാണ് വാസ്തവം. കടത്തിന്റെ നിയന്ത്രണംപോലും പൂര്‍ണതോതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കില്ല. പലപ്പോഴും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കടത്തുതോണി മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. പിന്നീട് നടന്ന അനുരഞ്ജനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഇല്ലാതായത്. കടവ് ലേലം കൊള്ളാന്‍ ആളില്ലെന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു ഇത്.
24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദ്വീപില്‍ രണ്ട് പാലങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. തെക്കുഭാഗത്ത് ഓരിക്കടവ് പാലം സജ്ജമായെങ്കിലും അപ്രോച്ചിന്റെ പണി തീര്‍ന്നിട്ടില്ല. റോഡുപണി പൂര്‍ത്തിയാവാത്തതിനാല്‍ ഇതുവഴി ബസുകള്‍ വലിയപറമ്പില്‍ എത്തില്ല. നിര്‍ദിഷ്ട ഇടയിലക്കാട് പാലംപണി പുനരാരംഭിക്കാന്‍ എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും പണി തുടങ്ങിയിട്ടില്ല. 7.8 കോടി ചെലവില്‍ 2007 ഫെബ്രുവരിയിലാണ് പാലം നിര്‍മാണം തുടങ്ങിയത്. ഇടയിലക്കാട് ഭാഗത്തെ അബെറ്റ്‌മെന്റും രണ്ട് പിയറുകളും അവയെ ബന്ധിപ്പിക്കുന്ന സ്‌പാനുകളും മാത്രമാണ് ഒരുങ്ങിയത്. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ച് മാസം പിന്നിടുമ്പോഴും പ്രവൃത്തി തുടങ്ങിയിട്ടില്ല. ഓരിക്കടവ് പാലം പത്തു വര്‍ഷംകൊണ്ട് കോടികള്‍ തുലച്ചാണ് ഭാഗികമായെങ്കിലും പൂര്‍ത്തീകരിക്കാനായത്. ഇടയിലക്കാട് പാലം പൂര്‍ത്തിയായാലും ആയിറ്റി വഴി പോകുന്നവര്‍ക്ക് ഇടയിലക്കാട് തുരുത്തുവഴി വെള്ളാപ്പിലൂടെ കിലോമീറ്ററുകള്‍ താണ്ടേണ്ടിവരും.

വലിയപറമ്പ പന്ത്രണ്ടില്‍ പൊതു വിതരണ കേന്ദ്രത്തില്‍ റെയിഡ്

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ പൊതു വിതരണ കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ റെയിഡ് നടത്തി.  ഇവിടത്തെ എ ആര്‍  ഡി നമ്പര്‍ 220 ലാണ്‌ റെയിഡ് നടക്കുന്നത്. ചന്തേര പോലീസിന്റെ സഹായത്തോടെ സിവില്‍ സപ്ലൈസ് ഓഫീസര്‍ ടി സൂരജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്  പരിശോധന നടത്തുന്നത്. പടന്ന വില്ലേജ് ഓഫീസര്‍ കെ വി കുര്യാക്കോസ്, ചന്തേര എസ് ഐ എ നിസാമുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ട്. 
         ഏറെ നാളായി  ഇവിടെ  പൊതുവിതരണ കേന്ദ്രം കൃത്യമായി തുറക്കാറില്ലെന്നു കാര്‍ഡുടമകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.അതേ സമയം ഈയാഴ്ച ഉള്‍പ്പടെ 37000 
രൂപയുടെ സാധനങ്ങള്‍ ഇവിടേക്ക് കൊണ്ടു വന്നിരുന്നുവെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വി മധുവാണ്  കേന്ദ്രത്തിന്റെ ലൈസന്‍സി. 

വലിയപറമ്പ ഗ്രാമപഞ്ചായത്ത്കാസര്‍ഗോഡ്‌ ജില്ല, കേരളം

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ളോക്കില്‍ പടന്ന, ഉദിനൂര്‍, തെക്കേ തൃക്കരിപ്പൂര്‍ എന്നീ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വലിയപറമ്പ  ഗ്രാമപഞ്ചായത്ത്. കേരളപിറവിക്കുശേഷം 1978 വരെ ഇന്നത്തെ പഞ്ചായത്തു പ്രദേശങ്ങള്‍ പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടുകിടന്നു. 1978-ല്‍ വലിയപറമ്പ് പഞ്ചായത്തു നിലവില്‍ വന്നു. 16.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളും, തെക്ക് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുനിസിപ്പാലിറഅറിയും രാമന്തളി പഞ്ചായത്തും, കിഴക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് തീരപ്രദേശത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ്. 24 കിലോമീറ്റര്‍ നീളത്തില്‍ ഒരു പ്രധാന ദ്വീപും മാടക്കാല്‍, ഇടയിലക്കാട്, വടക്കേക്കാട് തുടങ്ങിയ ചെറുദ്വീപുകളും ഉള്‍പ്പെടുന്ന 16.14 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്ത് കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍, നീലേശ്വരം ബ്ളോക്കിന്റെ തെക്കുപടിഞ്ഞാറ് മൂലയില്‍ അറബിക്കടലോരപ്രദേശമായി നിലകൊള്ളുന്നു.  പ്രധാന ദ്വീപ് 24 കി.മീ നീളത്തില്‍ ശരാശരി 500-700 മീറ്റര്‍ വീതിയില്‍ കിടക്കുന്നു. തെക്കന്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ 30-60 മീറ്റര്‍ വീതിയായി ചുരുങ്ങിയതായും കാണാം. സമുദ്രനിരപ്പില്‍ നിന്ന് കടല്‍ത്തീരങ്ങള്‍ 8-10 മീറ്റര്‍ ഉയരത്തില്‍ ഒരു മണ്‍തിട്ടയായി രൂപാന്തരം പ്രാപിച്ച് കിഴക്കോട്ട് ചെരിഞ്ഞ് പുഴക്കരയോടടുക്കുമ്പോള്‍  സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന കരയായി രൂപാന്തരപ്പെടുന്നു. നെടുനീളത്തിലുള്ള  പ്രധാന ദ്വീപിന്റെ 3/4  ഭാഗം മണല്‍ പ്രദേശവും 1/4 ഭാഗം പുഴക്കര എക്കല്‍ മണ്ണ് നിറഞ്ഞതുമായി കാണാം. മാടക്കാല്‍ ദ്വീപ് പൊതുവില്‍ പൂഴിമണല്‍ നിറഞ്ഞ കൊവ്വല്‍ പ്രദേശങ്ങളായാണ് കാണപ്പെടുന്നത്. ഈ കൊവ്വലുകള്‍ പഴയ കാലത്ത് തരിശായിക്കിടന്നിരുന്നു. ക്രമേണ പുഴക്കരകള്‍ വയലുകളായി മാറുകയും, ആള്‍പാര്‍പ്പ് ആരംഭിക്കുകയും ചെയ്തു. കൊവ്വല്‍ പ്രദേശങ്ങളില്‍ കശുമാവ് കൃഷിക്ക് തുടക്കമിടുകയും ചെയ്തു. നാട്ടുകാരുടെ ശ്രമഫലമായി ദ്വീപിനെ ബണ്ടു വഴി മറുകരയുമായി ബന്ധപ്പെടുത്തിയതോടെ ദ്വീപിന്റെ മുഖച്ഛായ മാറിവരികയാണ്. ഇടയിലക്കാട്ടില്‍ കാവ് എന്ന സങ്കല്‍പ്പത്തില്‍ സംരക്ഷിച്ചുപോരുന്ന മിനിവനം പഞ്ചായത്തിന്റെ പ്രകൃതി സംരക്ഷണത്തിന്റെ തെളിവാണ്. 


മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരം
1കെ.മമ്മുഹാജി 
2പി.കെ.അബ്ദുല്‍ ഗഫൂര്‍ ഹാജി 
3സി.വി.കണ്ണന്‍ 
4കെ.വി.ഗംഗാധരന്‍ 
5റ്റി.വി.ഹേമലത 
6
7
കെ.പി.അബ്ദുള്‍ സലാം ഹാജി
uthaman