Thursday, October 14, 2010

വലിയപറമ്പ ഗ്രാമപഞ്ചായത്ത്കാസര്‍ഗോഡ്‌ ജില്ല, കേരളം

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ളോക്കില്‍ പടന്ന, ഉദിനൂര്‍, തെക്കേ തൃക്കരിപ്പൂര്‍ എന്നീ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വലിയപറമ്പ  ഗ്രാമപഞ്ചായത്ത്. കേരളപിറവിക്കുശേഷം 1978 വരെ ഇന്നത്തെ പഞ്ചായത്തു പ്രദേശങ്ങള്‍ പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടുകിടന്നു. 1978-ല്‍ വലിയപറമ്പ് പഞ്ചായത്തു നിലവില്‍ വന്നു. 16.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളും, തെക്ക് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുനിസിപ്പാലിറഅറിയും രാമന്തളി പഞ്ചായത്തും, കിഴക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് തീരപ്രദേശത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ്. 24 കിലോമീറ്റര്‍ നീളത്തില്‍ ഒരു പ്രധാന ദ്വീപും മാടക്കാല്‍, ഇടയിലക്കാട്, വടക്കേക്കാട് തുടങ്ങിയ ചെറുദ്വീപുകളും ഉള്‍പ്പെടുന്ന 16.14 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്ത് കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍, നീലേശ്വരം ബ്ളോക്കിന്റെ തെക്കുപടിഞ്ഞാറ് മൂലയില്‍ അറബിക്കടലോരപ്രദേശമായി നിലകൊള്ളുന്നു.  പ്രധാന ദ്വീപ് 24 കി.മീ നീളത്തില്‍ ശരാശരി 500-700 മീറ്റര്‍ വീതിയില്‍ കിടക്കുന്നു. തെക്കന്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ 30-60 മീറ്റര്‍ വീതിയായി ചുരുങ്ങിയതായും കാണാം. സമുദ്രനിരപ്പില്‍ നിന്ന് കടല്‍ത്തീരങ്ങള്‍ 8-10 മീറ്റര്‍ ഉയരത്തില്‍ ഒരു മണ്‍തിട്ടയായി രൂപാന്തരം പ്രാപിച്ച് കിഴക്കോട്ട് ചെരിഞ്ഞ് പുഴക്കരയോടടുക്കുമ്പോള്‍  സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന കരയായി രൂപാന്തരപ്പെടുന്നു. നെടുനീളത്തിലുള്ള  പ്രധാന ദ്വീപിന്റെ 3/4  ഭാഗം മണല്‍ പ്രദേശവും 1/4 ഭാഗം പുഴക്കര എക്കല്‍ മണ്ണ് നിറഞ്ഞതുമായി കാണാം. മാടക്കാല്‍ ദ്വീപ് പൊതുവില്‍ പൂഴിമണല്‍ നിറഞ്ഞ കൊവ്വല്‍ പ്രദേശങ്ങളായാണ് കാണപ്പെടുന്നത്. ഈ കൊവ്വലുകള്‍ പഴയ കാലത്ത് തരിശായിക്കിടന്നിരുന്നു. ക്രമേണ പുഴക്കരകള്‍ വയലുകളായി മാറുകയും, ആള്‍പാര്‍പ്പ് ആരംഭിക്കുകയും ചെയ്തു. കൊവ്വല്‍ പ്രദേശങ്ങളില്‍ കശുമാവ് കൃഷിക്ക് തുടക്കമിടുകയും ചെയ്തു. നാട്ടുകാരുടെ ശ്രമഫലമായി ദ്വീപിനെ ബണ്ടു വഴി മറുകരയുമായി ബന്ധപ്പെടുത്തിയതോടെ ദ്വീപിന്റെ മുഖച്ഛായ മാറിവരികയാണ്. ഇടയിലക്കാട്ടില്‍ കാവ് എന്ന സങ്കല്‍പ്പത്തില്‍ സംരക്ഷിച്ചുപോരുന്ന മിനിവനം പഞ്ചായത്തിന്റെ പ്രകൃതി സംരക്ഷണത്തിന്റെ തെളിവാണ്. 


മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരം
1കെ.മമ്മുഹാജി 
2പി.കെ.അബ്ദുല്‍ ഗഫൂര്‍ ഹാജി 
3സി.വി.കണ്ണന്‍ 
4കെ.വി.ഗംഗാധരന്‍ 
5റ്റി.വി.ഹേമലത 
6
7
കെ.പി.അബ്ദുള്‍ സലാം ഹാജി
uthaman 

No comments:

Post a Comment