Thursday, October 28, 2010

വലിയപറമ്പിലും തൃക്കരിപ്പൂരിലും യു ഡി എഫ്, പടന്നയില്‍ എല്‍ ഡി എഫ്

തൃക്കരിപ്പൂര്‍: ഉദിനൂര്‍ കടപ്പുറത്തെ സീറ്റ് എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തത് വലിയപറമ്പ പഞ്ചായത്ത് ഭരണം യു ഡി എഫിന് കിട്ടുന്നതില്‍ നിര്‍ണായകമായി. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റില്‍ കഴിഞ്ഞ തവണ അവര്‍ക്ക് 200 ലേറെ വോട്ടു ഭൂരിപക്ഷമുണ്ട്. ഇക്കുറി 47 വോട്ടു ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിലെ ടി കെ നാരായണന് സാധിച്ചു. പതിമൂന്നില്‍ ഏഴു സീറ്റ് നേടിയ യു ഡി എഫ് അധികാരത്തില്‍ എത്തുകയാണിവിടെ.
തൃക്കരിപ്പൂരില്‍ ബീരിച്ചേരിയില്‍ നിന്ന്  ഏറ്റവും കൂടുതല്‍(892) ഭൂരിപക്ഷവുമായി വരുന്ന എ ജി സി ബഷീറിന്റെ നേതൃത്വത്തിലാണ് ഭരണ സമിതി രൂപപ്പെടുക. മത്സരിച്ച പത്തില്‍ പത്ത് സീറ്റും ലീഗിന് കിട്ടിയെങ്കിലും കൊണ്ഗ്രസിന്റെ സീറ്റുകള്‍ ആറില്‍ നിന്ന് നാലായി കുറഞ്ഞു. അതേസമയം പുതുതായി രൂപവല്‍ക്കരിച്ച ഒരു വാര്‍ഡും യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത രണ്ടു സീറ്റും ഉള്‍പ്പടെ അഞ്ച് സീറ്റുകളോടെ സി പി എം നില മെച്ചപ്പെടുത്തി. ഒളവറയില്‍ 95 ,കൈക്കോട്ടുകടവില്‍ 60, പൂവളപ്പില്‍ 77, വയലോടിയില്‍ 54 എന്നിങ്ങനെ നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് എല്‍ ഡിഎഫ് നാല് വാര്‍ഡുകളില്‍ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അടിയോഴുക്കിന്റെ സൂചനകളാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെബെലുകളെ ഒതുക്കാനായത്തില്‍ ലീഗ് ആശ്വാസം കൊള്ളുന്നു.തെക്കേ വളപ്പില്‍ റെബല്‍ ആയി വന്നു ഔദ്യോഗിക സ്ഥാനാര്‍ഥിയായ കെ കണ്ണന്‍ 330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.  
പടന്നയില്‍ ഭരണം തിരികെ ഇടതു പക്ഷത്തിലെക്ക് എത്തി. പതിനാലില്‍ ഏറ്റു സീറ്റ് സി പി എം നേടി.ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് ലീഗിലെ വി കെ പി മമ്മൂട്ടി ഹാജിയാണ്-699.യൂത്ത് ലീഗ് നേതാവ് പി വി അസ്‌ലം 532 വോട്ടു ഭൂരിപക്ഷം നേടി. എല്‍ ഡി എഫിലെ എം സുമതിയും കെ രാഘവനും 500 ന് മേല്‍ ഭൂരിപക്ഷo

No comments:

Post a Comment